Tuesday, May 25, 2010

ചില എപ്പിസോഡുകൾ

1
ലളിതമായതെല്ലാം
ഹാസ്യമാകുന്നതുകൊണ്ടാവാം
നീ എന്റെ ജീവിതത്തിനു
മുന്‍പിലിരുന്ന്‌
ഇങ്ങനെ
അറഞ്ഞു ചിരിക്കുന്നത്‌.

(നമ്മുടേത്‌ തീര്‍ച്ചയായും
ഡെന്റിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്ന
ജീവിതം തന്നെ! )

2
സങ്കീര്‍ണ്ണമായതെല്ലാം
ഭയാനകമായതുകൊണ്ടുമാവാം
ഞാനിങ്ങനെ
നിന്റെ രൂപാന്തരങ്ങള്‍ ക്കു മുന്‍പില്‍
ശ്വാസമടക്കിപ്പിടിച്ചിരിക്കുന്നത്‌?

3
ടോയ്‌ലറ്റിലെ
ഭീകരജീവികള്‍
അപ്രത്യക്ഷമാകുകയും
അതിനൊരു സുഗന്ധമുണ്ടാകുകയും
ചെയ്യുന്നത്‌
പുതിയൊരു കാര്യം തന്നെ

4
വെളിക്കിരുന്നു ശീലിച്ചവര്‍ക്ക്‌
അകത്തിരുന്ന്‌ ശീലിക്കാന്‍
പറ്റിയ പ്രതാപത്തില്‍
സ്പോണ്‍സേര്‍ഡ്‌
പ്രോഗ്രാമുകളായി
ജീവിതം ചിത്രീകരിച്ച പ്രതിഭയെ
നാമെന്നാണവോ
സ്റ്റേജ് ഷോയില്‍ കണ്ടുമുട്ടുക?

5
നമുക്കു നമ്മള്‍തന്നെ
പൂച്ചെണ്ടുകള്‍
കൊടുക്കുന്ന ചടങ്ങില്‍
ആരാവും
കൈയ്യടിക്കാന്‍ ബാക്കിയുണ്ടാവുക ?

6
ആരുടെ
ഇവെന്റ് മാനേജ്മെന്റാണ്‌
ഈ ജീവിതമെല്ലാം!

7
എപ്പിസോഡുകളുടെ
ഇടവേളകള്‍ക്കിടയില്‍
ഏതു കമ്പനിയുടെ പാഡിലേക്കാണ്‌
പാഴായ ജീവിതങ്ങളുടെ രക്തം
വലിച്ചെടുക്കപ്പെടുന്നത്

7 comments:

  1. എവെന്റുകള്‍ മാനേജു ചെയ്യുന്ന ജീവിതങ്ങള്‍....എപ്പിസോടുകള്‍ക്കിടയില്‍ എന്താണ് സംഭവിച്ചിരിക്കുക എന്നത് ഓര്‍ത്താണ് ഞാനിപ്പോള്‍ വേവലാതിപെടുന്നത്...

    ReplyDelete
  2. ഓരോ എപ്പിസോഡും വിരസം. ആരാ ഈ മണ്ടന്‍ സംവിധായകന്‍?

    ReplyDelete
  3. പ്രിയ വഷളന്‍ (അങ്ങനെ വിളിക്കുന്നതില്‍ ക്ഷമിക്കുക.മറ്റെങ്ങനെ വിളിക്കും!) റ്റെലിവിഷന്റെ മുന്‍പിലിരിക്കുന്നതിന്റെ വിരസത ഇതില്പരം ഭംഗിയായി ഏതു സംവിധായകനാണ്‌ അവതരിപ്പിക്കാനാവുക!

    ReplyDelete
  4. athe nammute jeevithavun oru sponsored episodaayi marikkontirikkunnu.

    ReplyDelete
  5. കവിതവായിച്ച് അന്തിച്ചിരുന്നു സഹോദരാ‍.ജീവിതകാലം മുഴുവൻ ഇതാകണേ എന്റെ വിധി!

    ReplyDelete